Friday, March 26, 2010

ലതികന്‍ ചേട്ടനും ചിറകുകളും

ലതികന്‍ ചേട്ടന് ചിറകുകള്‍ നാലാണോ ആറാണോ എന്നതിനെ ചൊല്ലി വിവാദം നടക്കുകയാണല്ലോ? അതിവേഗത്തില്‍ എപ്പോഴും വീശുന്നതിനാല്‍ 2 ചിറകുകള്‍ സാധാരണക്കാര്‍ക്ക് കാണാന്‍ പറ്റില്ലെന്നു അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് വെറും പുളുവാണെന്ന്  ടിമ്മമ്മു ക്കൊതു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രമുഖ സാംസ്കാരികനായകാനായ കുസുമന്‍അഴിക്കാന ലതികന്‍ ചേട്ടന് പിന്തുണയുമായി രംഗതെതുകയും, "മൂളല്‍ എന്ന ഗുണം" എന്ന പേരിലുള്ള ഒരു പുസ്തകം ലതികന്‍ ചേട്ടന് സമ്മാനിക്കുകയും ചെയ്തു. ചിറകു കൂടുതലുള്ളത് കാരണം മൂളല്‍ ശബ്ദ വീചികളുടെ വ്യതിയാനം ശാസ്ത്ര പണ്ഡിത പ്രമുഖന്മാര്‍ക്ക് തിരിച്ചറിയാവുന്നതാനെന്നു കുസുമന്‍അഴിക്കാന മൂളി പറഞ്ഞു. അതേ സമയം ടിമ്മമ്മു ക്കൊതുകിന്നു പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ മൂളല്‍ പ്രകടനങ്ങള്‍ നടത്തുകയും നാട്ടില്‍ നാളെ ഹര്‍ത്താല്‍ അനുഷ്ട്ടിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു.

Friday, December 25, 2009

കൊതു കഥ


ആമുഖം
ഇതു വെറുമൊരു കഥയല്ല , പച്ചയായ ജീവിതം. ആലോചിച്ചിട്ടുണ്ടോ, ഒരു കൊതുകിന്‍െ ജീവിതം .... എല്ലാ മനുഷ്യരുടെയും തെറി കേട്ടു വയറുനിറക്കാന്‍പാടുകഴിക്കുന്ന അവരുടെ കഷ്ട്ടങ്ങള്‍. നിങ്ങള്‍ പറയും ആദ്യം മനുഷ്യരുടെ കാര്യം പിന്നെ ഭാക്കി എന്ന് . ഞാനും അങ്ങനെ വിചാരിച്ചു മിണ്ടാതിരുന്നതാ , ഇത്ര നാളും, എന്നിട്ടെന്താ? അതുമില്ല ഇതുമില്ല. അതാ കഷ്ടപ്പെട്ടു ഈ ബ്ലോഗ് എഴുതുന്നെ .


ജീവിതം
പറഞ്ഞു വന്നത് ഞങ്ങളുടെ കഷ്ട്ടപ്പാടുകളെ കുറിച്ചാണല്ലോ? കൊതുകുവല, കൊതുകുതിരി, കരണ്ടില്‍ വയ്ക്കുന്ന കുന്ത്രാണ്ടം എന്നിങ്ങനെ ഞങ്ങളെ കൊല്ലാന്‍ മാര്‍ഗ്ഗം പലവിതമുലകില്‍ സുലഭം. ഇപ്പൊ ബാറ്റും ഉണ്ടത്രേ. ഓരോ വീട്ടിലും ഓരോ ബാറ്റ് എന്നതാനുപോലും പ്രമുഖ പാര്‍ടികളുടെ ഇപ്പോഴത്തെ മാനിഫെസ്ടോ.

ഇതൊന്നും പോരാഞ്ഞ്, പലതരം പനികള്‍ പരത്തുന്നത് ഞങ്ങളാണെന്ന്ള്ള പ്രചാരണവും. ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണം കണ്ടു പഠിക്കാന്‍ ചില പാര്‍ടി സിക്രട്ട്രരിമാര്‍ അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചീഫ് രഹസ്യമായി അറിയിച്ചത്.

ഞാന്‍ നോക്കിയിട്ട് ജീവിച്ചു പോകാന്‍ ഒരേ ഒരു വഴിയേയുള്ളൂ. നിരാഹാരം കിടക്കുക. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു സംസ്ഥാനം കിട്ടുന്നതു വരെ. എന്നാലും പ്രശ്നമാണ്. അവിടെ ഭക്ഷണത്തിന് എന്ത് ചെയ്യും? അതിനും വഴിയുണ്ട്. ആ സംസ്ഥാനത്ത് കുറെ മനുഷ്യരെ വളര്‍ത്തുക.അതിനു ബുദ്ധിമുട്ടുണ്ടാകില്ല. ഇവിടെ ഏറ്റവും വിലകുറഞ്ഞത്‌ മനുഷ്യര്‍ക്കാണല്ലോ? നല്ല പോലെ ചോരയുണ്ടാകാന്‍ പറ്റിയ മരുന്ന് കണ്ടെത്തി അവര്‍ക്ക് നല്‍കിയാല്‍ കുശാലായി.

ജനിതക മാറ്റം വരുത്തിയ മനുഷ്യരെ ഉണ്ടാക്കുന്നതിനുള്ള പരീക്ഷണം വിജയിച്ച വാര്‍ത്ത നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? കൊതുകുകളെ വെറുക്കാന്‍ കാരണക്കാരായ ജീനുകളെ തിരിച്ചറിഞ്ഞു ആ ജീനുകളില്‍ കൃത്രിമമായി മാറ്റം വരുത്തി കൊതുകുകളെ സ്നേഹിക്കുന്ന ചില മനുഷ്യരെ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി ഉണ്ടാക്കിയത്രേ. അതിനെതിരെ നടന്ന അങ്കലാപ്പും ചിറകു വിറപ്പിക്കല്‍ ജാഥയും നിങ്ങള്‍ കണ്ടിരിക്കുമല്ലോ? ക്രമേണ ആ കമ്പനിയുടെ അടിമകാളാകും എല്ലാവരും എന്നാണു നേതാക്കന്‍മാര്‍ മൂളി മൂളി പറയുന്നത്. അത്തരം മനുഷ്യരുടെ ചോര കുടിച്ചാലുണ്ടാകാവുന്ന ദോഷങ്ങള്‍ ചില ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോതവണയും മനുഷ്യര്‍ക്കായി തങ്ങളെ സമീപിക്കാന്‍ കമ്പനികള്‍ അത്തരം മനുഷ്യരുടെ പ്രത്യുല്പാദനഷേശി നശിപ്പിക്കുമത്രേ. ഇത്തരം മാറ്റങ്ങള്‍ രക്തത്തിലൂടെ അല്പാല്പമായി നമ്മുടെ വര്‍ഗ്ഗതിലേക്കും പകരാനിടയുണ്ട്. എന്തായാലും വയറു വിശന്നാല്‍ പിന്നെ എന്തുനോക്കാന്‍. രക്തത്തിന്റെ മണവും നോക്കി ചിറകും വിരിച്ചു പറക്കുകതന്നെ  

തുടരും ....